Connect with us

Gulf

ലോകത്ത് ആകര്‍ഷണീയതയില്‍ രണ്ടാം സ്ഥാനം ശൈഖ് സായിദ് മസ്ജിദിന്

Published

|

Last Updated

അബുദാബി: ലോകത്ത് ആകര്‍ഷണീയമായ കെട്ടിടങ്ങളില്‍ രണ്ടാംസ്ഥാനം അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്. ഏറ്റവുമധികം യാത്രക്കാര്‍ ആശ്രയിക്കുന്ന വെബ്‌സൈറ്റാണ് ലോകത്തുള്ള ആകര്‍ഷണീയമായ 25 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ശൈഖ് സായിദ് മസ്ജിദിന് നല്‍കിയത്. മസ്ജിദിനകത്തെ കൊത്തുപണി, പെയിന്റിംഗ്, മാര്‍ബിള്‍, മനോഹരമായ ഗാര്‍ഡന്‍, പരിപാലന മികവ് എന്നിവയാണ് യാത്രക്കാരെ ശൈഖ് സായിദ് മസ്ജിദിലേക്ക് ആകര്‍ഷിക്കുന്നത്. ഒന്നാം സ്ഥാനം പെറുവിലെ മച്ചു-പിച്ചുവിനാണ്.
സ്‌പെയിനില്‍ കൊര്‍ഡോവയിലെ കതീഡ്രല്‍ പള്ളിക്കാണ് നാലാം സ്ഥാനം, ഇറ്റലിയിലെ വത്തിക്കാന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കക്കാണ് അഞ്ചാം സ്ഥാനം. കബോഡിയയിലെ സീം റാപ്പിലെ അങ്കോര്‍വാട്ടിന് ആറാം സ്ഥാനവും കബോഡിയയിലെ സീം റാപ്പില്‍ സ്ഥിതിചെയ്യുന്ന ബെയ്‌റോന്‍ ക്ഷേത്രത്തിന് ആറാം സ്ഥാനവും കിട്ടി.
ഏഷ്യ, ആസ്‌ത്രേലിയ, കാനഡ, ചൈന, യൂറോപ്പ്, ഇന്ത്യ, മെക്‌സിക്കോ, സൗത്ത് അമേരിക്ക, സൗത്ത് പസഫിക്, യു കെ, യു എസ് എന്നിവിടങ്ങളില്‍ നിന്നും 929 സ്ഥലങ്ങള്‍ മത്സരത്തിനുണ്ടായിരുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി