ട്രെയിനില്‍ ടിക്കറ്റ് പരിശോധന കര്‍ശനമാക്കുന്നു

Posted on: June 19, 2014 4:03 pm | Last updated: June 19, 2014 at 4:03 pm
SHARE

TICKETLESS_.111111111jpgകോഴിക്കോട്:ട്രെയിനുകളില്‍ ടിക്കറ്റ് പരിശോധന കര്‍ശനമാക്കുന്നു.നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ മിക്ക ട്രെയിനുകളിലും ജനറല്‍ ബോഗികളില്‍ തിക്കിതിരക്കി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവില്‍.തിരക്കുള്ള ബോഗികളില്‍ ടിക്കറ്റ് പരിശോധന ഉണ്ടാവാറില്ല.പകരം റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ വെച്ച് പരിശോധന നടത്താറാണ് പതിവ്.എന്നാല്‍ ഇനി മുതല്‍ ഒരേ ബോഗിയില്‍ ഒന്നിലധികം പേര്‍ കയറി പരിശോധന നടത്താനാണ് ആലോചിക്കുന്നത്.ഇതോടെ സപ്ലിമെന്ററി ടിക്കറ്റെടുക്കാതെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരും കുടുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here