Connect with us

National

ഇറാഖില്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ പണം നല്‍കാനും തയ്യാറെന്ന പഞ്ചാബ് മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി:ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ആവശ്യമെങ്കില്‍ മോചനദ്രവ്യം നല്‍കാനും തയ്യാറെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍.തട്ടിക്കൊണ്ടുപോയവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.തട്ടിയെടുക്കപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കാരുടെ മോചനത്തിന് എല്ലാവിധ നടപടിയും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ മോചന ദ്രവ്യം ആരും ആവശ്യപ്പെട്ടില്ലെന്ന് ഇറാഖ് അറിയിച്ചതായും സുഷമ പറഞ്ഞു.

---- facebook comment plugin here -----

Latest