Connect with us

Kerala

അനാഥാലയ വിവാദം: സി ബി ഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി

Published

|

Last Updated

high court

കൊച്ചി: ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം സി ബി ഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അദ്ധ്യക്ഷയായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമല്ല. സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അതില്‍ സര്‍ക്കാറിന് എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു.

കേസ് അന്വേഷിക്കുന്നതിന്റെ സാധ്യത വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോടതി സി ബി ഐക്ക് നോട്ടീസ് അയച്ചു. സംഭവം നിസ്സാരമായി കാണാനാവില്ലെന്നും കുട്ടികളുടെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നാണ് ചിന്തിക്കുന്നതെന്നും കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

ഝാര്‍ഖണ്ഡ്, ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കത്തെ യതീംഖാനയിലേക്ക് പഠിക്കാന്‍ കൊണ്ടുവന്ന കുട്ടികളെ രേഖകളിലാത്തതിന്റെ പേരില്‍ അധികൃതര്‍ തിരിച്ചയച്ചിരുന്നു.

 

Latest