Connect with us

International

ഇറാഖ് അമേരിക്കയുടെ സഹായം തേടി

Published

|

Last Updated

ബാഗ്ദാദ്:ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ വിമതരെ നേരിടാന്‍ ഇറാഖ് അമേരിക്കയുടെ സഹായം അഭ്യര്‍ത്ഥിച്ചു.സായുധ സംഘത്തെ നേരിടാന്‍ അമേരിക്കന്‍ വ്യോമ സേനയുടെ സാഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.അമേരിക്കന്‍ സേനാ മേധാവി ജനറല്‍  മാര്‍ട്ടിന്‍ ഡെംസി ഇക്കാര്യം സ്ഥിരീകരിച്ചു.എന്നാല്‍ ഇറാഖിലേക്ക് സേനയെ അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.സൈനിക നടപടി ആവശ്യമായി വന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി കാത്തുനില്‍ക്കില്ലെന്ന് പ്രസിഡന്റ് ഒബാമ കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു.

വിതര്‍ക്കെതിരായ പോരാട്ടത്തില്‍ ഖുര്‍ദുകളും ഇറാഖ് സൈനികര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല പിടിച്ചെടുത്ത ഐഎസ്‌ഐഎല്‍ പോരാളികള്‍ ബാഗ്ദാദ് നഗരവും പിടിച്ചെടുക്കനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്.ഇതിനിടയിലാണ് ഇറാഖ് അമേരിക്കയുടെ സഹായം തേടിയിരിക്കുന്നത്.വിമതരെ നേരിടാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് ഇറാഖ് പ്രധാന മന്ത്രി നൂരി അല്‍ മാലിക് പറഞ്ഞിരുന്നു.

Latest