Connect with us

National

ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു

Published

|

Last Updated

chatheeghar governorന്യൂഡല്‍ഹി:യു പി എ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയതിനിടെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷി, നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

അതേസമയം, കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്, അസ്സം ഗവര്‍ണര്‍ ജെ ബി പട്‌നായിക് എന്നിവര്‍ രാജിവെച്ചേക്കുമെന്ന വാര്‍ത്ത തള്ളി. ആവശ്യപ്പെടാതെ രാജിവെയ്‌ക്കേണ്ടതില്ലല്ലോഎന്നാണ് കര്‍ണാടക ഗവര്‍ണര്‍ പ്രതികരിച്ചത്.

അതിനിടെ ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം ലഭിച്ചു. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് ഗവര്‍ണര്‍മാരെ മാറ്റാനാവില്ല. മാറ്റണമെങ്കില്‍ ഓരോ ഗവര്‍ണറെ കുറിച്ചും അന്വേഷണം നടത്തണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

Latest