Connect with us

Palakkad

പോലീസില്‍ പരാതി നല്‍കിയതിന് കൊള്ളപ്പലിശക്കാരന്‍ വധിക്കാന്‍ ശ്രമിച്ചതായി പരാതി

Published

|

Last Updated

പാലക്കാട്: കൊള്ളപ്പലിശക്കാരനെതിരെ പൊലീസ് ചീഫിന് പരാതി നല്‍കിയയാളെ പലിശക്കാരന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊടുവായൂര്‍ എത്തനൂരില്‍ കിഴക്കേത്തറ ഗുരുകൃപയില്‍ മനോഹരനാണ് തലയില്‍ കത്തികൊണ്ടു കുത്തേറ്റ നിലയില്‍ ജില്ല ആശുപത്രിയില്‍ പ്രവേശിച്ചത്.
കൊടുവായൂര്‍ മൈലാറോഡ് ഒടുകംപാറ സ്വദേശിയും പലിശയ്ക്ക് പണം നല്‍കുന്നയാളുമായ ശെല്‍വനാണ് ആക്രമിച്ചതെന്ന് പരാതിയില്‍ മനോഹരന്‍ പറഞ്ഞു.— തിങ്കളാഴ്ച വൈകിട്ട് കൊടുവായൂരിലാണ് സംഭവം.— ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന മനോഹരനെ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു.—എത്തനൂര്‍ വടക്കുമുറി സ്വദേശികളായ വാസുവും മകന്‍ സുരേഷും ശെല്‍വനില്‍നിന്ന്—15,000രൂപ പലിശക്ക് വാങ്ങിയിരുന്നു. ഇതില്‍ മുതലും പലിശയും സഹിതം 36000 രൂപ നല്‍കി.—
എന്നാല്‍ സുരേഷിന്റെ ചെക്ക്‌ലീഫ് ഉപയോഗിച്ച് ചിറ്റൂര്‍ കോടതിയില്‍ ശെല്‍വന്‍ പണം ആവശ്യപ്പെട്ട് കേസ് കൊടുത്തു.— സുരേഷിനും വാസുവിനും ജാമ്യമെടുക്കാന്‍ സഹായിച്ചത് മനോഹരനാണ്. ഈ വിഷയത്തില്‍ മനോഹരനും ശെല്‍വനും തമ്മില്‍ ഇടഞ്ഞിരുന്നു.— പൊതുപ്രവര്‍ത്തകന്‍ കൂടിയായ മനോഹരന്‍ ശെല്‍വനെതിെര എസ് പിക്ക് പരാതി നല്‍കി.
ഇതിനെ തുടര്‍ന്നു പുതുനഗരം പൊലീസ് രണ്ട് മാസം മുമ്പ് ശെല്‍വന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചെക്കുലീഫുകളും അനധികൃത രേഖകളും കണ്ടെത്തിയിരുന്നു.—ശെല്‍വന്‍ മുങ്ങുകയായിരുന്നു.— മനോഹരനെ കൊല്ലമെന്ന് കഴിഞ്ഞ ദിവസം ശെല്‍വന്‍ പരസ്യമായി ഭീഷണി മുഴക്കിയിരുന്നതായും മനോഹരന്‍ പറഞ്ഞു.—

Latest