Connect with us

Palakkad

വേതനം കിട്ടാതെ ജീവനക്കാര്‍ നരകിക്കുന്നു; മാനേജ്‌മെന്റ് ഫണ്ടില്‍ എട്ടരക്കോടി പാഴായി

Published

|

Last Updated

പാലക്കാട്: ഒരു വിഭാഗം ജീവനക്കാര്‍ വേതനം കിട്ടാതെ വിഷമിക്കുന്നതിനിടെ സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡിന് അനുവദിച്ച മാനേജ്‌മെന്റ് ഫണ്ടില്‍ എട്ടരക്കോടിയിലധികം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച ഫണ്ടിന്റെ അവസാന ഗഡുവാണു നഷ്ടപ്പെട്ടത്. ആവശ്യമായ രേഖകള്‍ ദേവസ്വം ബോര്‍ഡ് സമയത്തു നല്‍കാത്തതാണ് ഇതിനു കാരണമെന്നു ദേവസ്വം വകുപ്പു വ്യക്തമാക്കുമ്പോള്‍, കണക്കു നിശ്ചിത സമയത്തിനകം കൊടുത്തിട്ടും നടപടിയില്ലാത്തതാണു തുക നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നു ദേവസ്വം ബോര്‍ഡ് പറയുന്നു. ക്ഷേത്രം ട്രസ്റ്റികള്‍ സമയത്തിനു കണക്കുകള്‍ നല്‍കാത്തതാണു പ്രശ്‌നങ്ങള്‍ക്കുവഴിവച്ചതെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബോര്‍ഡിന്റെയും റവന്യു വകുപ്പിന്റെയും തര്‍ക്കത്തിനും വാദത്തിനും ഇടയില്‍ വേതനം എന്നു കിട്ടുമെന്നറിയാതെ ബുദ്ധിമുട്ടുകയാണു നൂറുകണക്കിനു ക്ഷേത്രജീവനക്കാര്‍. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ (ബിസിഡി ഗ്രേഡ്) ജീവനക്കാര്‍ക്കു വേതനം നല്‍കുന്നതിനുള്‍പ്പെടെ സര്‍ക്കാര്‍ അനുവദിക്കുന്ന മാനേജ്‌മെന്റ് ഫണ്ടില്‍ 8,58,20,000 രൂപയാണു നഷ്ടമായത്. 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുളള ക്ഷേത്രങ്ങള്‍ വേതനം സ്വന്തമായി നല്‍കണമെന്നാണു വ്യവസ്ഥ. ബാക്കിയുളളവര്‍ക്കു വേതനം നല്‍കാന്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിക്കാം. വേതനത്തുകയില്‍ 30% ക്ഷേത്രവരുമാനത്തില്‍ നിന്നും ബാക്കി ഫണ്ടില്‍ നിന്നുമാണു ചെലവഴിക്കേണ്ടത്. വരുമാനംകുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ മിക്കവര്‍ക്കും വേതനം ല”ഭിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥയിലെ അപാകതകള്‍ പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഏകാംഗ കമ്മിഷനെ നിയമിക്കാനാണു കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം. വിരമിച്ച ജഡ്ജിയെ കമ്മിഷനായി നിയമിക്കണമെന്നാണു ജീവനക്കാരുടെ ആവശ്യം.——കഴിഞ്ഞവര്‍ഷം മൊത്തം 25 കോടി രൂപയാണു മാനേജ്‌മെന്റ് ഫണ്ടായി സര്‍ക്കാര്‍ അനുവദിച്ചത്. ക്ഷേത്രങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനമുള്‍പ്പെടെയുള്ള ചെലവുകള്‍ക്കും ഈ തുകയാണ് ഉപയോഗിക്കേണ്ടത്. വേതനം ല”ിക്കാതായതോടെ സി, ഡി വി”ാഗങ്ങളില്‍പെട്ട ക്ഷേത്രങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്ക് ആളെക്കിട്ടാത്ത സ്ഥിതിയാണ്.
മാനേജ്‌മെന്റ് ഫണ്ട് ല”ിക്കാനുള്ള ക്ഷേത്രങ്ങളുടെ വരുമാനപരിധി അഞ്ചുലക്ഷമായി കുറയ്ക്കാന്‍ നീക്കം നടക്കുന്നതായി ജീവനക്കാര്‍ ആരോപിക്കുന്നു. മലബാറിലെ ക്ഷേത്രജീവനക്കാരുടെ ദയനീയാവസ്ഥയും ക്ഷേത്രങ്ങളുടെ മോശംസ്ഥിതിയും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ മന്ത്രി ജി.——സുധാകരന്‍ മുന്‍കൈഎടുത്താണ് ദേവസ്വംബോര്‍ഡ് രൂപീകരിച്ചത്.

Latest