Connect with us

Malappuram

കാറ്റും മഴയും; മൂത്തേടത്ത് 25 വീടുകള്‍ തകര്‍ന്നു

Published

|

Last Updated

എടക്കര: മലയോര മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മൂത്തേടം പഞ്ചായത്തില്‍ അരക്കോടിയുടെ നാശ നഷ്ടം. ഇന്നലെ രാവിലെ മഴയോട് കൂടി ആഞ്ഞടിച്ച കാറ്റിലാണ് മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം, കല്‍ക്കുളം എന്നിവിടങ്ങളില്‍ വീടുകള്‍ക്കും കൃഷികള്‍ക്കും നാശം വിതച്ചത്. 25 ഓളം വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും നശിച്ചു.

പനമ്പറ്റ കല്ലുകാലയില്‍ മംഗലന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. അസ്പറ്റോസ് ഷീറ്റിന്റെ മേല്‍ക്കൂര പറന്നുപോയി. ചീനിക്കുന്ന് നീലിക്കാവില്‍ എന്‍ കെ കുഞ്ഞുണ്ണി, ബാലംകുളം കോട്ടയില്‍ കുറുമ്പ, ചെറാവില്‍ ആമിന, കപ്പച്ചാലില്‍ അസൈനാര്‍, കോട്ടയില്‍ വിജേഷ്, പെരുതൊടിക സുബ്രഹ്മണ്യന്‍, പള്ളിതൊടി വിജയലക്ഷ്മി, ചൂരക്കുന്ന് കൃഷ്ണന്‍, കോട്ടയില്‍ നാരായണന്‍, ആനന്ദവിലാസം രവീന്ദ്രന്‍, ചണ്ടതൊടിക ചെറിയാന്‍, പനമ്പറ്റമുക്കാട്ട് ജോസഫ്, വെള്ളാര മുണ്ടക്കുന്നത്താനം രാജു, മുല്ലക്കല്‍ ഏലിയാമ്മ ജോണ്‍, കുഴിപ്പില്‍ സെബാസ്റ്റ്യന്‍, മണ്ണൂര്‍ക്കര മുല്ലക്കല്‍ ഏലിയാമ്മ ജോണ്‍, കുഴിപ്പില്‍ സെബാസ്റ്റ്യന്‍, മണ്ണൂര്‍ക്കര മൂസാന്‍, കല്ലൂരാന്‍ നിഷ, പാലക്കതൊണ്ടി മജീദ്, വട്ടക്കണ്ടത്തില്‍ ഖദീജ, മുന്നൂറില്‍ റസീസ, തുടങ്ങിയവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
കല്‍ക്കുളത്തെ ഹക്കീം കണ്ടത്തില്‍, അനകുറ്റിയില്‍ മുണ്ടമ്പ്ര പാത്തുമ്മ, അബൂബക്കര്‍, കല്ലിടുമ്പില്‍ ഹംസ, കാരപ്പുറത്തെ കല്ലുകുഴിയില്‍ മങ്കളന്‍, പോക്കാട്ട് സോജന്‍ ജോസഫ്, എരഞ്ഞിക്കല്‍ സുബൈദ, മോളു കാലായില്‍ ത്രേസ്യാമ, കെ സി ദേവസ്യ, മുടക്കമൂട്ടില്‍ എം എം സാമുവേല്‍, തുടങ്ങിയവരുടെ റബ്ബര്‍, വാഴ, മരച്ചീനി തുടങ്ങിയ 1767400 രൂപയോളം വിളകളാണ് നശിച്ചത്. വില്ലേജ് ഓഫീസര്‍ റിനി ഗീവര്‍ഗീസ്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സി സി സുനില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Latest