Connect with us

Kozhikode

എസ് വൈ എസ് 60-ാം വാര്‍ഷികം:ജില്ലാ പ്രഖ്യാപന റാലി നാളെ മലപ്പുറത്ത്

Published

|

Last Updated

മലപ്പുറം: “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാ പ്രഖ്യാപന റാലി നാളെ മലപ്പുറത്ത് നടക്കും. ജില്ലയിലെ 20 സോണുകളില്‍ നിന്ന് 60 വീതം സന്നദ്ധ പ്രവര്‍ത്തകരാണ് റാലി നടത്തുന്നത്. ധര്‍മ ധ്വജവാഹകരായ 1200 പ്രവര്‍ത്തകര്‍ അണി നിരക്കുന്ന റാലിക്ക് എസ് വൈ എസ് ജില്ലാ ഭാരവാഹികളും 60 ാം വാര്‍ഷിക ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കും.
പരിപാടിയുടെ ഭാഗമായി വൈകുന്നേരം മൂന്നിന് കോട്ടപ്പടി സുന്നി മസ്ജിദില്‍ കര്‍മ്മഭട സംഗമം നടക്കും. അഞ്ച് മണിക്ക് കോട്ടപ്പടി ചെത്ത്പാലത്ത് നിന്നും ആരംഭിക്കുന്ന റാലി കുന്നുമ്മല്‍ കലക്‌ട്രേറ്റ് പരിസരത്ത് സമാപിക്കും. ആറിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമ്മേളന വിളംബരം നടത്തും. ഇതു സംബന്ധിച്ച് വാദീസലാമില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് കെ പി എച്ച് തങ്ങള്‍, പി എം മുസ്തഫ കോഡൂര്‍, കെ മുഹമ്മദ് ഇബ്‌റാഹീം, പി അലവി സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അലവി കുട്ടി ഫൈസി എടക്കര, പി അബ്ദു ഹാജി വേങ്ങര, എം അബൂബക്കര്‍, വിപി എം ബശീര്‍ പറവന്നൂര്‍, കെ പി ജമാല്‍, മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍, എ ശിഹാബുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി സംബന്ധിച്ചു.

 

Latest