Connect with us

Kozhikode

വനിതാ കമ്മീഷന്‍ അംഗമെന്ന വ്യാജേന യുവതിയുടെ തട്ടിപ്പ് ശ്രമം

Published

|

Last Updated

കോഴിക്കോട്: വനിതാ കമ്മീഷന്‍ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി തട്ടിപ്പിന് ശ്രമിച്ചതായി പരാതി. തലക്കുളത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ മിനിയെയാണ് സുലൈഖാ അശ്‌റഫ് എന്ന പേരില്‍ എത്തിയ യുവതി കബളിപ്പിക്കാന്‍ ശ്രമിച്ചത്. മിനിയുടെ വീട്ടിലെ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പാണ് യുവതി വീട്ടിലെത്തിയത്. താന്‍ വനിതാ കമ്മീഷന്‍ അംഗമാണെന്നും പ്രശ്‌നം എത്രയും പെട്ടെന്ന് തന്റെ മധ്യസ്ഥതയില്‍ പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയ മിനി ഇന്നലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ വനിതാ സെമിനാറില്‍ പങ്കെടുക്കാനെത്തിയ വനിതാ കമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബിന റഷീദിനെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തോളി പോലീസില്‍ പരാതി നല്‍കി. മുമ്പും സമാനമായ രീതിയില്‍ തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ടെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. ഇത് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest