Connect with us

Ongoing News

ചീഫ് സെക്രട്ടറിക്കെതിരായ രാജു നാരായണസ്വാമിയുടെ പരാതി: സാഹചര്യം അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷനെതിരെ ഐ എ എസ് അസോസിയേഷന് രാജു നാരായണസ്വാമി പരാതി നല്‍കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡീ. ചീഫ് സെക്രട്ടറി കെ എം എബ്രഹാമായിരിക്കും അന്വേഷണം നടത്തുക. അതേസമയം, രാജു നാരായണസ്വാമിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഐ എ എസ് അസോസിയേഷന് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് കൈമാറിയത് ശരിയായില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയുടെ ബിനാമി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കാത്തതില്‍ തന്നെ മാനസികമായും തൊഴില്‍പരമായും പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജു നാരായണസ്വാമി ഐ എ എസ് അസോസിയേഷന്‍ പ്രസിഡന്റിന് പരാതി നല്‍കിയത്.