Connect with us

International

എണ്ണശുദ്ധീകരണശാല വിമതര്‍ പിടിച്ചെടുത്തു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലക്കു നേരെ വിമത ആക്രമണം. ബെയ്ജി എണ്ണശുദ്ധീകരണശാല പിടിച്ചതായി വിമതവിഭാഗം അവകാശപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് എണ്ണശുദ്ധീകരണശാലക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ശാലയില്‍ അഗ്‌നിബാധയുണ്ടായതായും നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ടതായും കമ്പനിയിലെ സീനിയര്‍ മാനേജര്‍ അറിയിച്ചു.
ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാല അടച്ചുപൂട്ടുകയും ജോലിക്കാരെ മുഴുവന്‍ സുരക്ഷിതസ്ഥലത്തേക്കു മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ശാലയില്‍ വിമതര്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ലോകമെങ്ങും എണ്ണക്ഷാമം നേരിടുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.
അതിനിടെ, ബഅ്ഖുബ അടക്കമുള്ള നഗരങ്ങളുടെ നിയന്ത്രണത്തിനായി പോരാട്ടം ശക്തമാണ്. ബഗ്ദാദില്‍ പ്രവേശിക്കാന്‍ സായുധ സംഘത്തിന് സാധിക്കില്ലെന്ന് ഇറാഖ് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെ സംഘം ബഗ്ദാദിന് കിലോമീറ്ററുകള്‍ അടുത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest