Connect with us

Ongoing News

ഹോളണ്ട് പ്രീക്വാര്‍ട്ടറില്‍

Published

|

Last Updated

പോര്‍ട്ടോ അലെഗ്രെ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി ഹോളണ്ട്. പൊരുതിക്കളിച്ച ആസ്‌ത്രേലിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് ഹോളണ്ട് തടി രക്ഷിച്ചത്. ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ആറ് പോയിന്റോടെ ഓറഞ്ച് പട മുന്നിലാണ്. രണ്ട് കളിയും തോറ്റ ആസ്‌ത്രേലിയ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി. ആര്യന്‍ റോബിന്‍, റോബിന്‍ വാന്‍ പഴ്‌സി, മെംഫിസ് ഡിപേ എന്നിവരാണ് ഹോളണ്ടിന്റെ ഗോളുകള്‍ നേടിയത്. ടിം കാഹില്‍, മിലെ ജെദിനാക് ആസ്‌ത്രേലിയക്കായി ലക്ഷ്യംകണ്ടു. 2-1ന് ലീഡെടുത്ത് ആസ്‌ത്രേലിയ ഗംഭീര തിരിച്ചുവരവ് നടത്തിയത് അട്ടിമറി സൂചന നല്‍കി. മികച്ച മിഡ്ഫീല്‍ഡ് ഗെയിം കാഴ്ചവെച്ച സോക്കറൂസ് കാണികളുടെ മനംകവര്‍ന്നു. പക്ഷേ, അന്തിമ ജയം ഡച്ചുകാര്‍ക്കൊപ്പം നിന്നു. ഇംഗ്ലണ്ടും ഉറുഗ്വെയും തമ്മിലുള്ള ഗ്രൂപ്പ് ഡി പോരാട്ടമാണ് ഇന്നത്തെ ശ്രദ്ധേയ മത്സരം. തോല്‍ക്കുന്നവര്‍ ലോകകപ്പില്‍ നിന്ന് പുറത്താകും. ആദ്യ മത്സരത്തില്‍ ഇറ്റലിയോട് തോറ്റ ഇംഗ്ലണ്ടിന് ജയം അനിവാര്യം. ഉറുഗ്വെയാകട്ടെ കോസ്റ്ററിക്കക്ക് മുന്നില്‍ അപ്രതീക്ഷിത തോല്‍വി സംഭവിച്ചതിന്റെ ഞെട്ടലിലാണ്. മറ്റൊരു മത്സരത്തില്‍ കൊളംബിയ ഐവറികോസ്റ്റിനെ നേരിടും.

Latest