Connect with us

Kozhikode

എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനം;ജില്ലാതല പ്രഖ്യാപനങ്ങള്‍ നാളെ നടക്കും

Published

|

Last Updated

കോഴിക്കോട്: കേരളീയ മുസ്‌ലിം യുവതയുടെ സാംസ്‌കാരിക മുന്നേറ്റത്തില്‍ മുന്നില്‍ നടന്ന എസ് വൈ എസിന്റെ 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല പ്രഖ്യാപനങ്ങള്‍ നാളെ നടക്കും. 2015 ഫെബ്രുവരി 28, 29 മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം ജില്ലയിലാണ് 60ാം വാര്‍ഷിക മഹാസമ്മേളനം നടക്കുന്നത്. മുസ്‌ലിം കേരളത്തിന്റെ മുന്നേറ്റ വഴികളില്‍ അഭിമാനകരമായ ചരിത്രം കുറിച്ചിട്ട സാംസ്‌കാരിക നവോത്ഥാന പാരമ്പര്യത്തിന്റെ നേരവകാശികള്‍ മറ്റൊരു ചരിത്ര പിറവിക്കായി മുന്നൊരുക്കം നടത്തുകയാണ്. സംഘടനയുടെ കരുത്തുകാട്ടുന്ന പ്രഖ്യാപന സമ്മേളനങ്ങളോടെ അറുപതാം വാര്‍ഷികത്തിന്റെ ജില്ലാതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തുടക്കമാകുന്നത്. സമസ്ത മുശാവറ അംഗങ്ങളും സംഘടനാ നേതാക്കളുമാണ് ജില്ലാതല പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. പ്രഖ്യാപന റാലിയില്‍ പ്രമുഖര്‍ സംസാരിക്കും.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയും കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ കെ പി അബൂബക്കര്‍ മൗലവി പട്ടുവവും പ്രഖ്യാപനം നടത്തും. വയനാട് ബത്തേരി സ്വതന്ത്ര മൈതാനിയിലും കോഴിക്കോട് താമരശ്ശേരി കാരാടിയിലുമാണ് പ്രഖ്യാപന സമ്മേളനങ്ങള്‍ നടക്കുന്നത്. യഥാക്രമം പി ഹസ്സന്‍ മുസ്‌ലിയാരും എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും പ്രഖ്യാപനം നടത്തും. മലപ്പുറം കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലിലുല്‍ ബുഖാരിയും പാലക്കാട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ കൊമ്പം മുഹമ്മദ് മുസ്‌ലിയാരും പ്രഖ്യാപനം നടത്തും. തൃശൂരില്‍ കുന്നംകുളം സെന്ററിലും എറണാകുളത്ത് ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്തുമാണ് പരിപാടി നടക്കുന്നത്. കുന്നംകുളത്ത് താഴപ്ര മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാരും ആലുവയില്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസിയും സമ്മേളന പ്രഖ്യാപനം നടത്തും.
ഇടുക്കിയില്‍ തൊടുപുഴ മങ്ങാട്ടുകവലയിലാണ് സമ്മേളനം നടക്കുന്നത്. സയ്യിദ് ജഅ്ഫര്‍ കോയ തങ്ങള്‍ പ്രഖ്യാപനം നടത്തും. കോട്ടയം ചങ്ങനാശ്ശേരി പിച്ചകപ്പള്ളിമേട് നടക്കുന്ന പരിപാടിയില്‍ എം എം ഹനീഫ് മൗലവിയും ആലപ്പുഴ ഹാശിമിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ എ ത്വാഹ മുസ്‌ലിയാരും പ്രഖ്യാപനം നടത്തും. കൊല്ലം പള്ളിമുക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ പി ഹൈദ്രോസ് മുസ്‌ലിയാരും പത്തനംതിട്ട ടൗണില്‍ നടക്കുന്ന സമ്മേളനത്തില്‍ വി എച്ച് അലി ദാരിമിയും പ്രഖ്യാപനം നടത്തും.
തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി സമ്മേളന പ്രഖ്യാപനം നടത്തും. നീലഗിരി ജില്ലാ പ്രഖ്യാപന സമ്മേളനം ഗൂഡല്ലൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രഖ്യാപനം നടത്തും.
സമ്മേളനം വിളംബരം ചെയ്തുകൊണ്ടുള്ള ജില്ലാ റാലിയില്‍ പതാകയേന്തിയ 60 വീതം എസ് വൈ എസ് പ്രവര്‍ത്തകര്‍ വിവിധ സോണുകളുടെ പ്രത്യേക ബാനറുകള്‍ക്ക് പിന്നില്‍ അണിനിരക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് കല്‍പ്പറ്റയില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തോടെയാണ് 60ാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് തലങ്ങളിലും സമ്മേളനം വിളംബരം ചെയ്ത്് റാലികള്‍ നടക്കും. 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വൈജ്ഞാനിക, സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകളും ഇതിന് പുറമെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കും.

---- facebook comment plugin here -----

Latest