Connect with us

Kozhikode

ബൃന്ദാവന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ ഉപരിപഠനത്തിന് അവസരം

Published

|

Last Updated

കോഴിക്കോട്: ബംഗഌരുവിലെ പ്രശസ്ത പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൃന്ദാവന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ ഉപരിപഠനത്തിന് മര്‍കസ് നോളജ് സിറ്റി അവസരമൊരുക്കുന്നു. മര്‍കസ് നോളജ് സിറ്റിയും ബൃന്ദാവന്‍ ഗ്രൂപ്പും തമ്മിലുണ്ടാക്കിയ അക്കാദമിക് ധാരണ പ്രകാരം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ബൃന്ദാവനിലെ വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭ്യമാകും. എന്‍ജിനിയറിംഗ്, മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, കൊമേഴ്‌സ് വിഭാഗങ്ങളിലെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക്് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
ഈമാസം 30 ന് മുമ്പ് മര്‍കസ് കാലിക്കറ്റ് സിറ്റി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544712224, 9048408025.