Connect with us

Ongoing News

അന്യസംസ്ഥാന മാമ്പഴത്തില്‍ കാത്സ്യം കാര്‍ബൈഡ്; ആന്ധ്ര മാമ്പഴം നിരോധിക്കും

Published

|

Last Updated

തിരുവനന്തപുരം: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മാമ്പഴത്തില്‍ മാരക രാസവസ്തുവായ കാത്സ്യം കാര്‍ബൈഡ് കണ്ടെത്തിയ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങള്‍ ചെക്‌പോസ്റ്റുകളില്‍ വെച്ച് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ഇത് നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ശിവകുമാര്‍ വി ഡി സതീശന്‍, സി പി മുഹമ്മദ് എന്നിവരെ അറിയിച്ചു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാമ്പഴ സീസണ്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രയിലെ 180 മാമ്പഴ വ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ അവിടങ്ങളില്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ചാണ് മാമ്പഴം പഴുപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ആന്ധ്രയില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള പ്രയാസം അവിടുത്തെ ഭക്ഷ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഇതു കാരണമാണ് ചെക്‌പോസ്റ്റുകളില്‍ വെച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് പുതുതായി മൂന്ന് മൊബൈല്‍ അനലറ്റിക്കല്‍ ലാബുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ചെക്‌പോസ്റ്റുകളില്‍ തന്നെ ഭക്ഷ്യപരിശോധന സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

Latest