Connect with us

Kozhikode

എസ് ജെ എം സില്‍വര്‍ ജൂബിലി സമാപനം ഏപ്രിലില്‍

Published

|

Last Updated

കോഴിക്കോട്: പഠനം, സംസ്‌കരണം, സേവനം എന്ന പ്രമേയവുമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിവരുന്ന സില്‍വര്‍ ജൂബിലിയുടെ സമാപനം 2014 ഏപ്രില്‍ ആദ്യവാരം കോഴിക്കോട്ട് നടത്തുവാന്‍ എസ് ജെ എം സംസ്ഥാന സമിതി തീരുമാനിച്ചു. ജൂബിലി പദ്ധതികളുടെ ഭാഗമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മേഖലാ സമ്മേളനങ്ങളും, ഗള്‍ഫ് മുഅല്ലിം സംഗമവും സംഘടിപ്പിക്കും. ആഗസ്റ്റ് മാസം കുസുമം പ്രചാരണ ക്യാമ്പയിന്‍ നടത്തും. വാര്‍ഷിക കൗണ്‍സില്‍ ഈമാസം 24ന് വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷം വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി കെ അബൂബക്കര്‍ മൗലവി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അബൂഹനീഫല്‍ ഫൈസി സ്വാഗതവും കുഞ്ഞുകുളം സുലൈമാന്‍ സഖാഫി നന്ദിയും പറഞ്ഞു.