Connect with us

Malappuram

മഅ്ദിന്‍ റമസാന്‍ ക്യാമ്പയിന് പ്രഭാഷണത്തോടെ തുടക്കമാവും

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ കീഴിലുള്ള റമസാന്‍ കാമ്പയിന്‍ ഈ മാസം 25ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ പ്രഭാഷണത്തോടെ തുടക്കമാകും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കൊല്ലം പ്രഭാഷണത്തിന് നേതൃത്വം നല്‍കും.
കാല്‍ ലക്ഷം പേര്‍ക്ക് പ്രഭാഷണം ശ്രവിക്കാനുള്ള ഒരുക്കങ്ങളാണ് സ്വലാത്ത് നഗറില്‍ ആരംഭിച്ചിട്ടുള്ളത്. ഇസ്‌ലാമിക് ഹോം സയന്‍സ് ക്ലാസ്, മലയോര മേഖലയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍, മര്‍ഹബന്‍ റമസാന്‍ പ്രോഗ്രാം, ബദ്ര്‍ അനുസ്മരണം, സകാത്ത് കോണ്‍ഫറന്‍സ്, മഹല്ലുകളില്‍ സിയാറത്ത് യാത്ര, ഇസ്‌ലാമിക് ഹോം സയന്‍സ് ക്ലാസ്, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലെ ഇഅ്തികാഫ് ജല്‍സ, സമൂഹ നോമ്പുതുറ, റമസാന്‍ 27-ാം രാവിലെ ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുക. പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എസ്.വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ നിര്‍വഹിച്ചു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, മുജീബുറഹ്മാന്‍ വടക്കേമണ്ണ, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു.