Connect with us

International

അട്ടിമറി; തുര്‍ക്കി മുന്‍ പ്രസിഡന്റിന് ജീവപര്യന്തം തടവ്‌b

Published

|

Last Updated

അങ്കാറ: തുര്‍ക്കി മുന്‍ പ്രസിഡന്റ് കെനന്‍ എവ്‌റിനെയും വ്യോമസേനാ കമാന്‍ഡര്‍ തഹ്‌സിന്‍ സാഹിന്‍കായെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1980 സെപ്തംബറിലെ സൈനിക അട്ടിമറിയില്‍ പങ്കെടുത്തുവെന്ന് തെളിഞ്ഞതിന്റെ പേരിലാണ് ശിക്ഷയെന്ന് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അങ്കാറ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സൈനിക ഇടപെടലിനും അതുവഴി അട്ടിമറിക്കും കളമൊരുക്കിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
സൈനിക ഭരണത്തിന് ശേഷം മൂന്ന് വര്‍ഷം പ്രസിഡന്റ് പദവിയിലിരുന്ന എവ്‌റിന്‍ ഒരിക്കല്‍ പോലും അട്ടിമറിയില്‍ പശ്ചാത്തപം രേഖപ്പെടുത്തിയിട്ടില്ല. ഇടത് വലത് ഗ്രൂപ്പുകള്‍ തെരുവില്‍ ഏറ്റുമുട്ടിയതില്‍ ആയിരക്കണക്കിന് പേര്‍ മരിച്ച ഘട്ടത്തില്‍ ഭരണമാറ്റം അനിവാര്യമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സൈന്യം ഭരണം ഏറ്റെടുത്ത ശേഷം, തെരുവില്‍ പ്രക്ഷോഭം നടത്തിയ നിരവധി പേരെ വധശിക്ഷക്ക് വിധേയരാക്കിയിരുന്നു. “അവരെ പിന്നെ ജയിലില്‍ തീറ്റിപ്പോറ്റണമായിരുന്നോ?” എന്നാണ് ഇതുസംബന്ധിച്ച് എവ്‌റിന്‍ 1984ല്‍ ചോദിച്ചത്.

Latest