Connect with us

National

ഇന്റര്‍പോള്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് പരാജയം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് പരാജയം. അമേരിക്കയുടെ റൊണാള്‍ഡ് കെ നോബ്ള്‍ വിടവാങ്ങുന്ന ഒഴിവിലേക്ക് ജര്‍മനിയുടെ ജ്യൂര്‍ഗന്‍ സ്റ്റോക്കിനെ പ്രവര്‍ത്തക സമിതി തിരഞ്ഞെടുത്തു. സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയാണ് ഇന്റര്‍പോള്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയില്‍ നിന്ന് ഇതാദ്യമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജോര്‍ദാന്‍, ബ്രിട്ടന്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരോടൊപ്പം സിന്‍ഹയും വിവിധ തലത്തിലുള്ള അഭിമുഖങ്ങളില്‍ പങ്കെടുത്തു. ഫ്രാന്‍സ് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തായിരുന്നു ഇന്റര്‍വ്യൂ. അഭിമുഖത്തില്‍ സിന്‍ഹ പരാജയപ്പെടുകയായിരുന്നു.
യു എസ്, കാനഡ, ചിലി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ്, ജപ്പാന്‍, കൊറിയ, നൈജീരിയ, അള്‍ജീരിയ, റുവാണ്ട, ഖത്തര്‍ എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ പ്രവര്‍ത്തക സമിതി സ്റ്റോക്കിനെയാണ് തിരഞ്ഞെടുത്തത്. സ്റ്റോക്കിനെ തിരഞ്ഞെടുത്തത് ഇന്റര്‍പോളിന്റെ പരമോന്നത സമിതിയായ ജനറല്‍ അസംബ്ലി അംഗീകരിക്കേണ്ടതുണ്ട്. നവംബറില്‍ മൊണാക്കോയില്‍ നടക്കുന്ന പൊതു സഭാ യോഗത്തില്‍ അംഗീകാരം നേടുന്നതോടെ സ്റ്റോക്ക് ജനുവരിയില്‍ അധികാരമേല്‍ക്കും. തുടര്‍ച്ചയായ മൂന്ന് ഊഴം പൂര്‍ത്തിയാക്കിയാണ് നോബ്ള്‍ സ്ഥാനമൊഴിയുന്നത്.

Latest