Connect with us

Gulf

അംഗവൈകല്യമുള്ളവരുടെ പാര്‍ക്കിംഗ് നിരീക്ഷിക്കാന്‍ പ്രത്യേക ഉപകരണം

Published

|

Last Updated

ദുബൈ: അംഗവൈകല്യമുള്ളവര്‍ക്കായി നീക്കിവെച്ച പാര്‍ക്കിംഗ് നിരീക്ഷിക്കാന്‍ ദുബൈ പോലീസ് പ്രത്യേക ഉപകരണം പുറത്തിറക്കി. ഈ വര്‍ഷാവസാനത്തോടെ പ്രയോഗത്തില്‍ വരുത്തുന്ന ഉപകരണം ദുബൈ പോലീസ് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അംഗവൈകല്യമുള്ളവര്‍ക്കായുള്ള പാര്‍ക്കിംഗ് മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഉപകരണവുമായി പോലീസ് രംഗത്തെത്തിയത്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഇത്തരം 36,000 ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ക്കിംഗ് ലോട്ടില്‍ സ്ഥാപിക്കുന്ന ഉപകരണം, അംഗവൈകല്യമുള്ളവര്‍ക്കായി നല്‍കുന്ന പ്രത്യേക പാസ് ഇല്ലാത്ത വാഹനങ്ങള്‍ പ്രവേശിച്ചാല്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഡ്രൈവര്‍ക്ക് 20 സെക്കന്റിനകം പുറത്തുപോകാനാകണം. മുന്നറിയിപ്പ് അവഗണിക്കുന്ന പക്ഷം ഓട്ടോമാറ്റിക് ആയി ഫൈന്‍ ചാര്‍ത്തപ്പെടുമെന്ന് ഉപകരണം പുറത്തിറക്കിയ ശേഷം ദുബൈ പോലീസ് മേധാവി മേജര്‍. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന പറഞ്ഞു. വാഹനം പാര്‍ക്കിംഗിലേക്ക് കടക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഉപകരണം ചിത്രം പകര്‍ത്തും. വീഡിയോ ആയും നീക്കങ്ങള്‍ പകര്‍ത്തും. നിയമ ലംഘനത്തെ കുറിച്ചുള്ള സന്ദേശം ദുബൈ പോലീസിന് ഉപകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷാവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിലും ഉപകരണം പുറത്തിറക്കും. മറ്റു രാജ്യങ്ങളിലെയും സ്ഥലങ്ങളിലെയും ആവശ്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും അധികൃതര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest