Connect with us

Gulf

അസ്റ്റര്‍ 50-ാമത് മെഡിക്കല്‍ സെന്റര്‍ ജുമൈറയില്‍ തുടങ്ങി

Published

|

Last Updated

ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ഡി എം ഹെല്‍ത്ത് കെയറിന്റെ 50-ാമത് മെഡിക്കല്‍ സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ദുബൈ സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈ വേള്‍ഡ് ഗ്രൂപ്പ് സി ഇ ഒ ജമാല്‍ മാജിദ് ബിന്‍ തനിയ്യ, അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, മെഡ് കെയര്‍ ഹോസ്പിറ്റലുകളുടെ വൈസ് പ്രസിഡന്റും സി ഇ ഒയുമായ അലാ അത്താരി ഡി എം ഹെല്‍ത്ത് കെയര്‍ മേധാവികള്‍ പങ്കെടുത്തു.
അറബ് മേഖലയിലും പുറത്തുമായി മികച്ച ആരോഗ്യ പരിചരണത്തിന് അതിവിപുലമായ സംവിധാനങ്ങളാണ് അസ്റ്റര്‍ സി എം ഹെല്‍ത്ത് കെയര്‍ ഒരുക്കുന്നത്. മിഡിലീസ്റ്റിലും ഇന്ത്യയിലുമായി അസ്റ്റര്‍, മെഡ്‌കെയര്‍, മെഡ്‌കെയര്‍ ഓര്‍ത്തോ പീഡിക് ആന്റ് സ്‌പൈന്‍ ഹോസ്പിറ്റല്‍, ആക്‌സസ്, മെഡി സിറ്റി തുടങ്ങിയ ബ്രാന്റുകളിലായി 177 ശാഖകള്‍ ഡി എം ഹെല്‍ത്ത് കെയറിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും ഏറ്റവും അടുത്ത മേഖലയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് അസ്റ്റര്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 50-ാമത് മെഡിക്കല്‍ സെന്റര്‍ തുറക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും 2017 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള 100 ക്ലിനിക്കുകള്‍ മേഖലയില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.