Connect with us

National

ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹക്ക് ജാമ്യം

Published

|

Last Updated

yaswanth sinhaറാഞ്ചി: ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയ്ക്കു ജാമ്യം ലഭിച്ചു. സര്‍ക്കാരുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ടാഴ്ചയിലേറെയായി ഝാര്‍ഖണ്ഡില്‍ ജയിലിലായിരുന്നു സിന്‍ഹ. കേസില്‍ ജാമ്യമെടുക്കാന്‍ നേരത്തെ സിന്‍ഹ വിസമ്മതിച്ചതോടെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ വൈദ്യുതി പ്രതിസന്ധിക്കെതിരെ നടന്ന ബി ജെ പിയുടെ പ്രതിഷേധപരിപാടിക്കിടെ ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനെ സിന്‍ഹയും നൂറോളം വരുന്ന ബി ജെ പി പ്രവര്‍ത്തകരും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഓഫിസില്‍ പൂട്ടിയിടുകയും ചെയ്തതാണു കേസ്.

 

---- facebook comment plugin here -----

Latest