Connect with us

Wayanad

ആവശ്യങ്ങള്‍ അംഗീകരിച്ചു; എസ്എഫ്‌ഐ അനിശ്ചിതകാലസമരം ഒഴിവാക്കി

Published

|

Last Updated

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാലയിലെ മാനന്തവാടി ക്യാമ്പസില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ചൊവ്വാഴ്ച ആരംഭിച്ച അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ ക്യാമ്പസ് ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ലേഡീസ് ഹോസ്റ്റല്‍ തുറന്നു കൊടുക്കുക, സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന് ലാബ് സൗകര്യം ഒരുക്കുക, യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 30നകം മുഴുവന്‍ സൗകര്യങ്ങളോടെയൂം ഹോസ്റ്റല്‍ തുറക്കുമെന്നും ഒരു മാസത്തിനുള്ളില്‍ സുവോളജിക്ക് ലാബ് സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.
അധ്യാപകരുടെ യോഗ്യത പുന:പരിശോധിച്ച് നടപടി സ്വീകരിക്കും. ഈ തീരുമനങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി എം എസ് ഫെബിന്‍, ജാബിര്‍ കൈപ്പാണി, കെ എസ് വിശാല്‍, കെ എസ് ഉല്ലാസ്, ചിത്ര ബേബി എന്നിവര്‍ പങ്കെടുത്തു.