Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം: ഗവ. ആശുപത്രിയില്‍ പെയിന്റിംഗ് ജോലികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

ചെര്‍പ്പുളശേരി: ഗവ ആശുപത്രിയിലെ എസ് വൈ എസ് ഏറ്റെടുത്ത സ്ത്രീവാര്‍ഡിന്റെ പെയിന്റിംഗ് ജോലികള്‍ തുടങ്ങി.
കട്ടിലുകളുടെയും ഫര്‍ണീച്ചര്‍ ഉരുപ്പടികളുടെയും പെയിന്റിംഗ് ജോലികളാണ് ഇന്നലെ നടന്നത്. ജോലികള്‍ക്ക് മുഹമ്മദ് വീരമംഗലം, റശീദ് വീരമംഗലം, മുസ്തഫ് വീരമംഗലം, ഹാഫിസ് ചെര്‍പ്പുളശേരി നേതൃത്വം നല്‍കി.
ഐ സി എഫ് പ്രതിനിധി ബശീര്‍ പാറക്കല്‍, ദൂബൈ ആര്‍ എസ് സി പ്രതിനിധിഎന്‍ജിനീയര്‍ ശെരീഫ് ചെര്‍പ്പുളശേരി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ അറുപതിന കര്‍മപദ്ധതികളിലൊന്നാണ് ചെര്‍പ്പുളശേരി ഗവ. ആശുപത്രി നവീകരണ പ്രവര്‍ത്തനം നടത്തുന്നത്

Latest