Connect with us

Palakkad

വാക്ക് പാലിക്കുന്നില്ലെന്നാരോപിച്ച് നഗരസഭക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പരാതി നല്‍കി

Published

|

Last Updated

പാലക്കാട്: ജില്ലാ മുനിസിപ്പാലിറ്റിയിലെ ക്ലീനിങ് ജോലി ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് ചേര്‍ന്ന് അഞ്ച് വര്‍ഷത്തിനുശേഷം സ്ഥിരനിയമനം നല്‍കാമെന്ന് പറഞ്ഞെങ്കിലും മുനിസിപ്പാലിറ്റി വാക്ക് പാലിക്കുന്നില്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍.
മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്റെ അധ്യക്ഷതയില്‍ ഗവ ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പരാതി ബോധിപ്പിച്ചത്. ഇവര്‍ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് വാഹനം വാങ്ങാന്‍ മുനിസിപ്പാലിറ്റി ബാങ്ക് വായ്പയെടുത്ത് പണം നല്‍കിയിരുന്നു. എന്നാല്‍ മാലിന്യം ശേഖരിക്കുമ്പോള്‍ വീടുകളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമുളള ഇവര്‍ക്ക് ലോണ്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുളളത്. ഇതിന് പരിഹാരം തേടിയാണ് ഇവര്‍ മനുഷ്യാവകാശ കമ്മീഷന്റെ മുമ്പിലെത്തിയത്.
കേസിന് പരിഹാരം കാണുന്നതിന് നഗരസഭാ സെക്രട്ടറിയോട് അടുത്ത സിറ്റിങില്‍ നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. മലമ്പുഴയിലെ കുടിവെളളത്തിന് ഉപയോഗിക്കുന്ന ജലാശയം സിനിമാ ഷൂട്ടിങിന് നല്‍കിയതിനെതിരെയും മോശമായ റോഡ് മൂലം റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ സംബന്ധിച്ചും ക്വാറികള്‍ക്കെതിരെയും പൊതു താത്പര്യ ഹര്‍ജികളും ഉണ്ടായിരുന്നു.
സിറ്റിങില്‍ പുതിയ ആറ് പരാതികളടക്കം ആകെ 109 പരാതികളാണ് ലഭിച്ചത്.അതില്‍ 103 എണ്ണം പരിഗണിക്കുകയും 30 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. അടുത്ത സിറ്റിങ് ജൂലൈ 22 ന് ഗവ ഗസ്റ്റ് ഹൗസില്‍ നടക്കും

---- facebook comment plugin here -----

Latest