Connect with us

Malappuram

ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍: സര്‍ക്കാര്‍ ആശങ്കയകറ്റണം: സമസ്ത

Published

|

Last Updated

മലപ്പുറം: ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും അധികാരികളുടേയും ഉത്തരവാദപ്പെട്ടവരുടേയും ഭാഗത്ത് നിന്ന് അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ ആനുകുല്യങ്ങളെ കുറിച്ച് ആശങ്കയകറ്റാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം മുശാവറ അഭിപ്രായപ്പെട്ടു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് യതീംഖാന പ്രസ്ഥാനത്തിനെതിരെ കാടടച്ചു വെടിവെക്കുന്ന പ്രവണതയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും മനുഷ്യത്വപരവും മൗലികപരവുമായ കുട്ടികളുടെ അവകാശങ്ങള്‍ വക വെച്ച് കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും മുശാവറ ആവശ്യപ്പെട്ടു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ മെമ്പര്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.
മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി എസ് ഫൈസി വഴിക്കടവ്, അലവി ദാരിമി ചെറുകുളം, സൈതലവി ദാരിമി ആനക്കയം, എന്‍ എം ബാപ്പുട്ടി മുസ്‌ലിയാര്‍, ഇസ്മാഈല്‍ ബാഖവി കോട്ടക്കല്‍, അബ്ദുര്‍റസാഖ് ഫൈസി മാണൂര്‍, ഇസ്മാഈല്‍ മുസ്‌ലിയാര്‍ ചാപ്പനങ്ങാടി, അശ്‌റഫ് ബാഖവി മൂന്നിയൂര്‍, മുഹമ്മദ് കുട്ടി ഫൈസി നന്നമ്പ്ര, ഹൈദര്‍ മുസ്‌ലിയാര്‍ മാണൂര്‍, ഹസന്‍ ബാഖവി പല്ലാര്‍, അബ്ദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍, മാനു സഖാഫി പൂത്തനങ്ങാടി പങ്കെടുത്തു. കൊളത്തൂര്‍ അലവി സഖാഫി സ്വഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു.