Connect with us

Kozhikode

റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ശല്യം ചെയ്തതിന് ശിക്ഷിച്ചു

Published

|

Last Updated

കോഴിക്കോട്: തലശേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ശല്യം ചെയ്യുകയും ആര്‍ പി എഫ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത മൂന്ന് പേര്‍ക്ക് റെയ്ല്‍വേ കോടതി തടവും പിഴയും വിധിച്ചു. നാഗപട്ടണം വണ്ടലൂര്‍ അണ്ണാനഗര്‍ ശേഖര്‍ (30), തമിഴ്‌നാട് വിദ്യാനഗര്‍ കുവംപ്പാറ രവി (38), കണ്ണൂര്‍ പട്ടാനൂര്‍ കാലാപ്പാട്ട് രമേശന്‍ (42) എന്നിവര്‍ക്കാണ് ആയിരം രൂപ പിഴയും രണ്ട് മാസത്തെ തടവും റെയില്‍വേ സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി എം അസു വിധിച്ചത്. കണ്ണൂര്‍ ആര്‍ പ ിഎഫ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ തലശേരിയില്‍ നടന്ന റെയില്‍വേ സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി എം അസുവിന്റെ സിറ്റിംഗില്‍ 47 കേസുകള്‍ പരിഗണിക്കുകയും 7,450 രൂപ പിഴ ഈടാക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest