Connect with us

Kozhikode

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് എ ബി വി പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ ബി വി പി ജില്ലാകമ്മിറ്റി അറിയിച്ചു.
പ്ലസ്ടു പ്രവേശവുമായി ബന്ധപ്പെട്ട അനാസ്ഥ അവസാനിപ്പിക്കുക, പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്‍ഡ് വര്‍ധിപ്പിക്കുക, പട്ടികവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
കല്ലായി പുഷ്പ ജംഗ്ഷനില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഓഫീസ് ഗേറ്റിന് മുന്നില്‍ കസബ സി ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. പോലീസ് ബാരിക്കേഡ് തകര്‍ക്കാനുള്ള ശ്രമം വിഫലമായതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗതാഗത തടസം സൃഷ്ടിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സംഭവത്തില്‍ എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍ അശ്വിന്‍, കൊയിലാണ്ടി നഗര്‍ സമിതിയംഗം അമല്‍ എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ജാമ്യത്തില്‍വിട്ടു. നൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി കസബ പോലീസ് അറിയിച്ചു.

Latest