Connect with us

Kerala

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി

Published

|

Last Updated

u3_Mullaperiyar-dam-300x183

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര ജല കമ്മീഷന്റെയും തമിഴ്‌നാടിന്റെയും അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സമിതി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മേല്‍നോട്ട സമിതിക്ക് അനുമതി നല്‍കിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മേല്‍നോട്ടസമിതി രൂപീകരിച്ചത്. അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുക, സുരക്ഷ വിലയിരുത്തുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല.

 

 

Latest