Connect with us

International

ഇറാഖിലെ മുസൂളില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ബാഗ്ദാദ്:ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖില്‍ 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.മുസൂളിലെ ഉത്തരേന്ത്യക്കാരായ നിര്‍മാണ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്.ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്നും ഇറാഖ് അധികൃതര്‍ക്കും ധാരണയില്ലെന്നും വിദേശകാര്യ വക്താവ് സെയിദ് അക്ബറുദ്ദീന്‍ അറിയിച്ചു.ഐഎസ്‌ഐഎസിന്റെ വിമത പോരാളികളാണ് സംഭവത്തിന് പിന്നില്‍.മൊസൂളിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മുന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡിയെ ഇറാഖിലേക്ക് അയച്ചിരുന്നു.തിക്രിതിലേയും മുസൂളിലേയും മലയാളി നഴ്‌സുമാര്‍ അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.മലയാളി നഴ്‌സുമാരുള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ റെഡ്‌ക്രോസിന്റേയും ഐക്യരാഷ്ട്ര സഭാ പ്രത്യേക സംഘത്തിന്റേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഇറാഖില്‍ പ്രവര്‍ത്തിിക്കുന്ന മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാഖിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സൈന്യം സജ്ജമായിരിക്കണമെന്ന് സര്‍ക്കാര്‍ വ്യോമസേനക്ക് നിര്‍ദേശം നല്‍കി.
ഇറാഖില്‍ സൈന്യവും വിമത പോരാളികളും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.ബാഗ്ദാദിന് 60 കി.മീ മാത്രം അകലെയുള്ള ബാഖുബ നഗരം വിമതര്‍ പിടിച്ചെടുത്തിരുന്നു.ബാഗ്ദാദിലേക്ക് ഇവര്‍ എത്തിയാല്‍ ആക്രമണത്തിന് അമേരിക്ക മടിക്കില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.