Connect with us

Eranakulam

സ്വദേശി ശാസ്ത്ര സമ്മേളനം നവംബര്‍ ആറിന് മലയാളം സര്‍വകലാശാലയില്‍

Published

|

Last Updated

കൊച്ചി: ഇരുപത്തിനാലാമത് സ്വദേശി ശാസ്ത്ര സമ്മേളനം നവംബര്‍ ആറ് മുതല്‍ എട്ടു വരെ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍ നടക്കും. “ശാസ്ത്ര-സാങ്കേതിക ശാസ്ത്ര വിഷയങ്ങളുടെ അധ്യാപന പഠന വ്യാപനം മലയാളത്തിലൂടെ” എന്നതാണ് സമ്മേളനത്തിലെ മുഖ്യ വിഷയം.
മുന്നൂറോളം ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സമ്മേളനത്തില്‍ ദേശീയ- പ്രാദേശിക സര്‍വ്വകലാശാലകളും മറ്റു ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവിധ വിഷയങ്ങളിലുള്ള പ്രബന്ധങ്ങള്‍ വാച്യരൂപത്തിലും പോസ്റ്റര്‍ രൂപത്തിലും അവതരിപ്പിക്കാം. കൂടാതെ മുഖ്യ വിഷയത്തിലുള്ള പ്രഭാഷണങ്ങളും പ്ലീനറി സെഷനുകളും ഉണ്ടാകും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി പ്രമുഖ ഭാരതീയ ശാസ്ത്രജ്ഞന് സ്വദേശി ശാസ്ത്ര പുരസ്‌കാരം, 35 വയസ്സില്‍ താഴെയുള്ള മികച്ച അവതാരകര്‍ക്കുള്ള പുരസ്‌കാരം, മലയാളത്തില്‍ അവതരിപ്പിക്കുന്ന മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം എന്നിവ നല്‍കുന്നതാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച പ്രബന്ധങ്ങള്‍ ആഗസ്റ്റ് 15 മുമ്പായി അയക്കേണ്ടതാണ്.
സമ്മേളനത്തോടനുബന്ധിച്ച് സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി മികച്ച ലേഖനത്തിനുള്ള ജ്യേഷ്ഠ വേദ പുരസ്‌കാരത്തിനുള്ള ശാസ്ത്ര ലേഖന മത്സരം നടത്തും. ശാസ്ത്ര-സാങ്കേതിക ശാസ്ത്ര മേഖലയില്‍ ഭാരതത്തിന്റെ സംഭാവന എന്നതാണ് വിഷയം.
മലയാളത്തില്‍ 5000 വാക്കുകളില്‍ കവിയാതെ ആഗസ്‌ററ് 31 മുമ്പായി രചനകള്‍ അയക്കേണ്ടതാണ്. വിലാസം: ഡോ. ആര്‍ ജയപ്രകാശ്, സെക്രട്ടറി ജനറല്‍, 24-ാം സ്വദേശി കോണ്‍ഗ്രസ്സ്, ശാസ്ത്രഭവന്‍, ടവര്‍ ബി, നാലാം നില, മേത്തര്‍ സ്‌ക്വയര്‍, ടൗണ്‍ റയില്‍വേ സ്റ്റേഷന്‍ റോഡ്, കൊച്ചി: 18. വിശദവിവരങ്ങള്‍ക്ക് 9447377952, 0484-2393242 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Latest