Connect with us

Ongoing News

സംസ്ഥാന വായനാ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം 19ന്

Published

|

Last Updated

തിരുവനന്തപുരം: പി എന്‍ പണിക്കര്‍ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ വായനാവാരാഘോഷത്തിന്റെ ഭാഗമായ വായനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 19 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബദുര്‍റബ്ബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 വരെ നീണ്ടുനില്‍ക്കുന്ന വായനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപാകമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. മന്ത്രി കെ സി ജോസഫ്, പ്രൊഫ. പി ജെ കൂര്യന്‍ എം പി സംബന്ധിക്കും. യു എന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ കിരണ്‍ മെഹ്‌റ കെര്‍പെല്‍മാന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ വായനാ പ്രതിജ്ഞ ചൊല്ലും.
വാരാഘോഷത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബുകള്‍ രൂപവത്കരിക്കും. ഈ മാസം 19ന് എല്ലാ പഞ്ചായത്തുകളിലും പൊതുസ്ഥലങ്ങളിലും പൊതുജനങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തത്തോടെ വായനോത്സവം സംഘടിപ്പിക്കും. 19ന് എല്ലാ സ്‌കൂളുകളിലും വായനയെ കുറിച്ച് 10 മിനുട്ട് ക്ലാസെടുക്കാനും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest