Connect with us

Kozhikode

എസ് വൈ എസ് സാമൂഹ്യ ക്ഷേമ ശില്‍പ്പശാല നാളെ

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നിയുവജന സംഘം സാമൂഹിക ക്ഷേമ ശില്‍പ്പശാല നാളെ സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ നടക്കും. ജൂലൈ 11 ലെ റലീഫ്‌ഡെയുടെ പ്രയോഗവത്ക്കരണവും വിശുദ്ധ റമസാനില്‍ യൂനിറ്റ് ഘടകം മുതല്‍ സംസ്ഥാന കമ്മിറ്റിവരെ നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളും അടുത്ത വര്‍ഷം നടപ്പാക്കാന്‍ തയ്യാറാക്കിയ പ്രവര്‍ത്തന പദ്ധതിയുടെ കരടും ശില്‍പ്പശാലയില്‍ പഠനവിധേയമാക്കും. തിരുവനന്തപുരം സാന്ത്വനം ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സാന്ത്വനം വളണ്ടിയര്‍ ക്വാര്‍, ഡയാലിസിസ് സെന്ററുകള്‍, രക്തദാന ഗ്രൂപ്പ്, സാന്ത്വനം ക്ലബ്ബ്, ആംബുലന്‍സുകള്‍ തുടങ്ങി ആതുര സേവന രംഗത്തെ വിപ്ലവാത്മക പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ത്തീകരണം ക്യാമ്പ് ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജില്ല, സോണ്‍ ക്ഷേമകാര്യ ഭാരവാഹികള്‍ പങ്കെടുക്കുന്ന ശില്‍പ്പശാല കല്ലമ്പലം സുന്നി സെന്ററില്‍ സംസ്ഥാന ക്ഷേമ കര്യ സെക്രട്ടറി ഡോ :മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്യും. എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, എ. സൈഫുദ്ദീന്‍ ഹാജി, സിദ്ധീഖ് സഖാഫി നേമം, സയ്യിദ് സ്വാബിര്‍ മഖ്ദൂം തുടങ്ങിയവര്‍ സംബന്ധിക്കും.
എറണാകുളം ജാമിഅ അശ്അരിയ്യയ്യില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാ പ്രതിനിധികള്‍ പങ്കെടുക്കന്ന. മധ്യമേഖലാ ശില്‍പ്പശാല മലപ്പുറം ജില്ലാ പ്രസിഡണ്ട് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യും. വി എച്ച് അലി ദാരിമി, മുഹമ്മദ് ബാദ്ഷാ സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ കരീം സഖാഫി സംബന്ധിക്കും. തൃശൂര്‍ കൊക്കാല സുന്നി സെന്ററില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പികെ ബാവ ദാരിമി ഉദ്ഘാടനം ചെയ്യും. പികെ ജാഫര്‍, എംഎം ഇബ്‌റാഹീം ക്ലാസ്സെടുക്കും. പാലക്കാട്, നീലഗിരി, മലപ്പുറം ജില്ലകളുടെ ശില്‍പശാല മലപ്പുറം വാദീ സലാമില്‍ സംസ്ഥാന പ്രസിദ്ധീകരണ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്യും. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, സി പി സൈതലവി മാസ്റ്റര്‍, അലവി പുതുപ്പറമ്പ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കോഴിക്കോട് സമസ്ത സെന്ററില്‍ ക്ഷേമകാര്യ വൈസ് പ്രസിഡണ്ട് കെകെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല സഖാഫി എളമരം, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല നേതൃത്വം നല്‍കും.
കോഴിക്കോട,് വയനാട്, ജില്ലാ ക്ഷേമകാര്യ സമിതി ഭാരവാഹികള്‍ പ്രതിനിധികളായിരിക്കും. കണ്ണൂര്‍ അല്‍ അബ്‌റാറില്‍ സംസ്ഥാന പ്രവാസികാര്യ വൈസ് പ്രസിഡണ്ട് കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, യു സി അബ്ദുല്‍ മജീദ്, സുലൈമാന്‍ കരിവള്ളൂര്‍ നേതൃത്വം നല്‍കും.

 

Latest