Connect with us

National

യു പിയില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കാന്‍ നിര്‍ദേശം

Published

|

Last Updated

ലക്‌നോ: സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം ആരംഭിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവിന്റെ ഈ നിര്‍ദേശം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറായ 1090നെ കുറിച്ച് ചര്‍ച്ച നടത്തുന്നതിനിടെയാണ് ചീഫ് സെക്രട്ടറിമാരോട് സ്‌കൂളുകളിലും കോളജുകളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ ആയോധന കലാ പരിശീലനം തുടങ്ങണമെന്ന് നിര്‍ദേശിച്ചത്.
സംസ്ഥാന പോലീസ് മേധാവി എ എല്‍ ബാനര്‍ജിയും എ ഡി ജി പി സുതാപ സന്യാലും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന ഇത്തരം കേസുകളില്‍ ഉചിതമായ നടപടി കാര്യക്ഷമമായി കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി ഇവര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതിന് പുറമെ, ഹെല്‍പ്പ് ലൈന്‍ കേന്ദ്രങ്ങളില്‍ ഇടക്കിടെ കര്‍ശനമായ പരിശോധന നടത്തി പ്രവര്‍ത്തനങ്ങളെ വിലയിരുത്തണമെന്നും സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാന്‍ പര്യാപ്തമായ നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest