Connect with us

Ongoing News

ഇറാഖില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരില്‍ ഗൂഡല്ലൂര്‍ സ്വദേശിനികളും

Published

|

Last Updated

ഗൂഡല്ലൂര്‍ : യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന ഇറാഖില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ ഗൂഡല്ലൂര്‍ സ്വദേശിനികളും. പൊരിഞ്ഞ പോരാട്ടം നടക്കുന്ന ഇറാഖില്‍ സേവനം ചെയ്യുന്ന നീലഗിരിയിലെ ഗൂഡല്ലൂര്‍ സ്വദേശിനികളായ മലയാളി നഴ്‌സുമാരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശിനികളായ ശിനി ജില്‍സണ്‍, നമിലാ മാത്യു, ഷിനി ബോസ്, ഷിലി ബോസ്, നീതു തോമസ് തുടങ്ങിയ ആറ് പേരാണ് ഇറാഖില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ നമിലാ മാത്യു ബഗ്ദാദിലും മറ്റുള്ളവര്‍ ഇറാഖിലെ വിവിധ ആശുപത്രികളിലുമാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ചിലര്‍ അഞ്ച് മാസം മുമ്പും മറ്റു ചിലര്‍ രണ്ട് വര്‍ഷം മുമ്പുമാണ് ജോലിക്കായി ഇറാഖിലെത്തിയിരുന്നത്.
ഇവര്‍ താമസിക്കുന്നത് പ്രശ്‌നബാധിത സ്ഥലത്താണ്. എന്നാല്‍ എല്ലാവരും സുരക്ഷിതരാണ്. വീട്ടുകാരുമായി ദിനേന ഇവര്‍ ബന്ധപ്പെടുന്നുണ്ട്. പുറത്ത് പോകരുതെന്ന് ഇന്ത്യന്‍ എംബസി ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രക്ഷിതാക്കള്‍ തികഞ്ഞ ആശങ്കയിലാണ്. ഇന്ത്യന്‍ എംബസി ഇടപെട്ട് ഇവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നു.

---- facebook comment plugin here -----

Latest