ഡോ. ഹുസൈന്‍ രണ്ടത്താണി എം ഇ എസ് അക്കാദമിക് ഡയറക്ടര്‍

Posted on: June 17, 2014 11:46 pm | Last updated: June 17, 2014 at 11:46 pm
SHARE

dr hussain randathaniകോഴിക്കോട്: എം ഇ എസ് സ്വാശ്രയ സ്ഥാപനങ്ങളുടെ അക്കാദമിക് ഡയറക്ടറായി ഡോ. ഹുസൈന്‍ രണ്ടത്താണി ചുമതലയേറ്റു. എം ഇ എസിന്റെ കീഴില്‍ ഇരുപത്തഞ്ച് സ്വാശ്രയ കോളജുകള്‍ നിലവിലുണ്ട്. കോളജുകളുടെ അക്കാദമിക് സാഹചര്യങ്ങളും ഗുണനിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോ ഹുസൈന്‍ രണ്ടത്താണി ഡയറക്ടര്‍ പദവിയിലേക്ക് നിയമിതനായത്. പെരിന്തല്‍മണ്ണയിലെ എം ഇ എസ് മെഡിക്കല്‍ ക്യാമ്പസിലാണ് ഡയറക്ടറുടെ കാര്യാലയം. ഇ പി മോയിന്‍കുട്ടി ചെയര്‍മാനും പ്രൊഫ മായു സെക്രട്ടറിയുമായ സ്റ്റാന്റിംഗ് കമ്മറിയാണ് ഇപ്പോള്‍ സ്വാശ്രയ കോളജുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. എം ഇ എസിന്റെ തന്നെ കീഴിലുള്ള സയന്‍സ് & കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here