Connect with us

Ongoing News

ലോകകപ്പ്: 29ാം സെക്കന്‍ഡില്‍ ഗോള്‍ നേടി ക്ലിന്റ് ഡെംസി ചരിത്രം കുറിച്ചു

Published

|

Last Updated

fastest goal - Clint Dempseyനാറ്റല്‍: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമറിയ ഗോള്‍ നേടിയ അമേരിക്കക്കാരനായി ക്ലിന്റ് ഡെംസി. ഘാനക്കെതിരെ ഇരുപത്തൊമ്പതാം സെക്കന്‍ഡ്‌സില്‍ ഗോള്‍ നേടിയാണ് ഡെംസി ചരിത്രം സൃഷ്ടിച്ചത്. ഇതാകട്ടെ, ലോകകപ്പിലെ അതിവേഗ ഗോളുകളില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്തു. 2002 ലോകകപ്പില്‍ ദക്ഷിണകൊറിയക്കെതിരെ തുര്‍ക്കിയുടെ ഹകന്‍ സുകുര്‍ പതിനൊന്നാം സെക്കന്‍ഡ്‌സില്‍ നേടിയതാണ് ഒന്നാം സ്ഥാനത്ത്.

വേഗതയേറിയ ലോകകപ്പ് ഗോളുകള്‍ (താരം, രാജ്യം,എതിരാളി,വര്‍ഷം,സമയം എന്നീ ക്രമത്തില്‍)

1. ഹകന്‍സുകുര്‍, തുര്‍ക്കി,ദ.കൊറിയ, 2002, 11 സെക്കന്‍ഡ്‌സ്
2. വാക്ലവ് മാസെക് ചെക്കോസ്ലൊവാക്യ മെക്‌സിക്കോ 1962 16 സെക്കന്‍ഡ്‌സ്
3. ഏണസ്റ്റ് ലെനര്‍ ജര്‍മനി ആസ്ത്രിയ 1934 25 സെക്കന്‍ഡ്‌സ്
4. ബ്രയാന്‍ റോബ്‌സന്‍ ഇംഗ്ലണ്ട് ഫ്രാന്‍സ് 1982 27 സെക്കന്‍ഡ്‌സ്
5. ക്ലിന്റ് ഡെംസി അമേരിക്ക ഘാന 2014 29 സെക്കന്‍ഡ്‌സ്
6. എമിലി വിയനാന്റെ ഫ്രാന്‍സ് ബെല്‍ജിയം 1938 35 സെക്കന്‍ഡ്‌സ്
7. അര്‍നെ നിബര്‍ഗ് സ്വീഡന്‍ ഹംഗറി 1938 35 സെക്കന്‍ഡ്‌സ്
8. ബെര്‍നാഡ് ലാകോംബെ ഫ്രാന്‍സ് ഇറ്റലി 1978 37 സെക്കന്‍ഡ്‌സ്
9. ഫ്‌ളോറിയന്‍ അല്‍ബര്‍ട് ഹംഗറി ബള്‍ഗേറിയ 1962 50 സെക്കന്‍ഡ്‌സ്
10. അഡാല്‍ബെര്‍ട് ദെസു റുമാനിയ പെറു 1930 50 സെക്കന്‍ഡ്‌സ്‌

---- facebook comment plugin here -----

Latest