Connect with us

Oddnews

ഉറക്കമൊഴിച്ച് ലോകകപ്പ് കണ്ട മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

ബീജിങ്:ലോകകപ്പ് ആവേശത്തോടെ കാണുന്നവര്‍ക്കൊരു ദു:ഖവാര്‍ത്ത.ഉറക്കമിളച്ച് കളി കണ്ട മൂന്ന് ചൈനക്കാര്‍ മരിച്ചു.തുടര്‍ച്ചയായി ഉറക്കമിളച്ച് കളി കാണ്ടവരാണ് മൂന്ന് പേരും.ഷാങ്ഹായിയില്‍ മരിച്ച 39 കാരന്‍ ഉറുഗ്വെയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരം കാണുമ്പോഴാണ് മരിച്ചത്.ഇയാള്‍ക്ക് പറയത്തക്ക അസുഖമൊന്നും ഉണ്ടായിരുന്നില്ല.ഉയര്‍ന്ന രക്തസമ്മര്‍ദമാകാം മരണകാരണമെന്ന് കരുതുന്നു.ജിയാങ് പ്രവിശ്യയിലാണ് മറ്റൊരാള്‍ മരിച്ചത്.25 കാരനായ ഇയാള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉറക്കമൊഴിച്ച് കളികണ്ടിരുന്നു.ചിലിയും ആസ്‌ത്രേലിയയും തമ്മിലുള്ള മത്സരം കണ്ടതിന് ശേഷമായിരുന്നു മരണം.സ്‌പെയിനും നെതര്‍ലന്റും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരിക്കെയാണ് 51കാരന്‍ മരിച്ചത്.സംഭവം ഫുട്‌ബോള്‍ പ്രേമികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.