Connect with us

Palakkad

ഓങ്ങല്ലൂരിലെ അനധികൃത ആക്രിക്കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

Published

|

Last Updated

പട്ടാമ്പി: ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അശാസ്ത്രീയമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ആക്രികച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ഓങ്ങല്ലൂര്‍ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്തെയും, പോക്കുപ്പടി, പാത്തുപ്പടി റോഡിലെയും സ്ഥാപനങ്ങള്‍ ആരോഗ്യ”ീഷണി ഉയര്‍ത്തുന്നുവെന്നും ആക്രിസാധനങ്ങളില്‍ വെള്ളംകെട്ടികിടന്ന് കൊതുകും പകര്‍ച്ചവ്യാധികളും പകരുമെന്നതിനാല്‍ ഇവ അടച്ചുപൂട്ടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ വര്‍ധിച്ചുവരുന്ന ആക്രകച്ചവടവും മാലിന്യനിക്ഷേപവും പ്രദേശവാസികള്‍ക്ക് ആരോഗ്യഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതേ കുറിച്ച് ലഭിച്ച പരാതിയിലുള്ള അന്വോഷണ റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. പോക്കുപ്പടി, പാത്തുപ്പടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യനിക്ഷേപവും നാട്ടുകാര്‍ക്ക് ദുരിതമാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം, ഇറച്ചിമാലിന്യം തുടങ്ങിയവയാണ് റോഡരുകില്‍ കുന്ന് കൂടികിടക്കുന്നത്.
പഞ്ചായത്തില്‍ സംസ്ഥാന പാതയോരത്ത് അനധികൃതമായി ആട്മാടുകളെ അറക്കുന്നത് നിത്യകാഴ്ചയാണ്.
അറവ് കാഴിഞ്ഞാല്‍ മാസാവശിഷ്ടവും മറ്റും റോഡരുകില്‍ തന്നെ തള്ളുകയാണ്. വെള്ളം നിറഞ്ഞ് കിടക്കുന്ന കാലംകുളത്തിലും മാലിന്യം തള്ളുന്നത് വ്യാപകമാണ്. മഴപെയ്താല്‍ ഇറച്ചിമാലിന്യവും മറ്റും അഴുകി ദുര്‍ഗന്ധം ഉയര്‍ന്ന് വഴിനടക്കാനാവാത്ത സ്ഥിതിയാണ്. സ്‌കൂള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന റോഡിലൂടെ നിരവധി പോര്‍ സഞ്ചരിക്കുന്നുണ്ട്. ഇവരെല്ലാം മൂക്ക് പൊത്തിയാണ് യാത്ര ചെയ്യുന്നത്.
ഉപയോഗം കഴിഞ്ഞ സിറിഞ്ചുകള്‍, സിഎഫ്എല്‍ ബള്‍ബുകള്‍, തുടങ്ങിയവ പ്രദേശത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ടി ഷാജി, പത്മാവതി, സജി, രജി, ഷൈലജ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ അലക്ഷ്യമായ പാഴ് വസ്തുക്കളുടെ നിക്ഷേപം മുന്‍പും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ചിക്കന്‍ഗുനിയ അടക്കമുള്ള, കാന്‍സര്‍ രോഗങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Latest