Connect with us

Kozhikode

ലോറിക്കടിയില്‍ അകപ്പെട്ട ഓട്ടോ ഡ്രൈവറെ രക്ഷപ്പെടുത്തി

Published

|

Last Updated

വടകര: ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ലോറിക്കടിയില്‍ അകപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറെ മണിക്കൂറുകള്‍ക്ക് ശേഷം ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളി ഭജന മഠം റോഡില്‍ ബെന്‍സ് ലോറിയാണ് ഓട്ടോറിക്ഷയിലിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും ലോറിക്കടിയില്‍ കുടുങ്ങി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. നാട്ടുകാരും പോലീസും ഏറെ പരിശ്രമിച്ചിട്ടും ഓട്ടോറിക്ഷയും ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെയും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. വടകരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് അര മണിക്കൂറിലേറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ ഭാഗങ്ങള്‍ ഒന്നൊന്നായി മുറിച്ചു മാറ്റുകയും ജെ സി ബി ഉപയോഗിച്ച് ലോറി വലിച്ചെടുക്കുകയും ചെയ്തതിന് ശേഷമാണ് ഓട്ടോ ഡ്രൈവര്‍ വില്യാപ്പള്ളി കൊളത്തൂര്‍ പാതുക്കല്‍ പറമ്പത്ത് ബാബുവിനെ (45) പുറത്തെടുക്കാനായത്. തലക്ക് പരുക്കേറ്റ ബാബുവിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുങ്ങിയ വഴി ആയതിനാല്‍ ലോറി മാറ്റാന്‍ ഏറെ പ്രയാസപ്പെട്ടു.