Connect with us

Kozhikode

പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി;അനര്‍ഹരായ ബി പി എല്‍ റേഷന്‍ കാര്‍ഡുകാര്‍ കുടുങ്ങും

Published

|

Last Updated

കൊയിലാണ്ടി: ബി പി എല്‍ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശംവെച്ചവരെ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.
സ്വന്തമായി ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്ക് മേല്‍ വിസ്തീര്‍ണമുള്ള വീടോ, ഫ്‌ളാറ്റോ ഉള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായ നികുതി ഒടുക്കുന്നവര്‍, നാല് ചക്രവാഹനമുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ നിലവില്‍ ബി പി എല്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം കാര്‍ഡുകള്‍ റദ്ദാക്കുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവുണ്ട്.
ഈ രീതിയില്‍ കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി എ പി എല്‍ കാര്‍ഡുകളാക്കി മാറ്റണം. നിര്‍ദേശിച്ച പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളില്‍ ബി എല്‍ കാര്‍ഡുകള്‍ ഹാജരാക്കാത്തവരുടെ കാര്‍ഡുകള്‍ സ്‌ക്വാഡ് വീട് കയറി പരിശോധന നടത്തി കണ്ടുപിടിച്ചാല്‍ പിഴ ഈടാക്കി കാര്‍ഡ് റദ്ദ് ചെയ്ത് നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നറിയിച്ചു.
സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്.

Latest