Connect with us

National

യു പി എ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

Published

|

Last Updated

 

governerന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണമാരെ മാറ്റാന്‍ കേന്ദ്രം നീക്കമാരംഭിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ ആര്‍ ശങ്കര നാരായണന്‍, ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, ഗുജറാത്ത് ഗവര്‍ണര്‍ കമല ബേനിവാള്‍, തുടങ്ങിയവരോട് രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി വാക്കാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിയെ കുറിച്ച് ആലോചിക്കാനാവൂ എന്ന് ഗവര്‍ണര്‍മാര്‍ ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു.

മധ്യപ്രദേശ്, ത്രിപുര, പഞ്ചാബ് ഗവര്‍ണര്‍മാരേയും ഉടന്‍ മാറ്റിയേക്കും. മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷിയെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കുമെന്നാണ് വിവരം. നേരത്തെ യു പി എ സര്‍ക്കാര്‍ അധിക്കാരത്തിലേറിയപ്പോള്‍ എന്‍ ഡി എ നിയമിച്ച ഗവര്‍ണര്‍മാരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

നിയമപരമായ നൂലാമാലകള്‍ ഒഴിവാക്കാനാണ് ആഭ്യന്തര സെക്രട്ടറി നേരിട്ട് വാക്കാല്‍ രാജി ആവശ്യമുന്നയിച്ചതെന്നാണ് സൂചന. ഇതിന് ഗവര്‍ണര്‍മാര്‍ വഴങ്ങാത്തതിനാല്‍ ഇനി കേന്ദ്രത്തിന് ഭരണഘടനാപരമായ നടപടി ക്രമങ്ങളിലൂടെ മാത്രമേ ഇവരെ സ്ഥാനത്ത് നിന്ന് നീക്കാനാവൂ.