Connect with us

Ongoing News

ഘാനക്കെതിരെ അമേരിക്കക്ക് ജയം

Published

|

Last Updated

നേറ്റല്‍: ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച അമേരിക്ക ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടി. മല്‍സരം തുടങ്ങി മുപ്പത്തിരണ്ടാം സെക്കന്‍ഡില്‍ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയെ ഗോളിലൂടെ അമേരിക്ക മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ അഞ്ചാം ഗോളുമായിരുന്നു ഇത്.

ആദ്യ പകുതിയില്‍ 1-0 എന്ന നിലയില്‍ അജയ്യരായി നിലകൊണ്ട അമേരിക്കക്കെതിരെ രണ്ടാംപകുതിയില്‍ ഉണര്‍ന്നു കളിച്ച ഘാന അമേരിക്കന്‍ ഗോള്‍മുഖത്ത് ഭീതി പടര്‍ത്തിയെങ്കിലും അവസരങ്ങള്‍ മുതലാക്കാനായില്ല. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ആന്ദ്രേ അയുവാ് ഘാനയ്ക്കു വേണ്ടി ഒടുവില്‍ ലക്ഷ്യം കണ്ടു.

സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ച മല്‍സരത്തില്‍ ഇരു ടീമുകളും പൊരുതി കളിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നാലു മിനിറ്റകലെ എണ്‍പത്തിയാറാം മിനിറ്റില്‍ ജോണ്‍ ബ്രൂക്‌സ് അമേരിക്കയുടെ വിജയഗോള്‍ കുറിച്ചു.

 

Latest