Connect with us

Ongoing News

ഇറാന്‍-നൈജീരിയ മല്‍സരം സമനിലയില്‍

Published

|

Last Updated

iranക്യൂരിറ്റിബ: ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ ഏഷ്യന്‍ പ്രതീക്ഷയായ ഇറാന്‍ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ നൈജീരിയക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കിമാറ്റാനായില്ല. നൈജീരിയന്‍ താരങ്ങളായ മൈക്കല്‍, മൂസ, അസീസ് തുടങ്ങിയവര്‍ നടത്തിയ മുന്നേറ്റങ്ങളെല്ലാം ഇറാന്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ഇറാന്‍ ഗോളി ഹഗിഗിയും ഉജ്ജ്വല ഫോമിലായിരുന്നു.

ബ്രസീല്‍ ലോകകപ്പിലെ ഗോള്‍ പിറക്കാത്ത ആദ്യ മല്‍സരവും ആദ്യ സമനിലയുമാണ് ഈ മല്‍സരം. മല്‍സരം സമനിലയില്‍ അവസാനിച്ചതോടെ ഇറാനും നൈജീരിയയും ഓരോ പോയിന്റ് വീതം നേടി. ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ ഇറാന്‍ അര്‍ജന്റീനയേയും നൈജീരിയ ബോസ്‌നിയയേയും നേരിടും.

Latest