Connect with us

National

മുണ്ടെയുടെ അപകട മരണം: അന്വേഷണം സി ബി ഐ ഏറ്റെടുത്തു

Published

|

Last Updated

ന്യുഡല്‍ഹി: കേന്ദ്ര നഗര വികസന മന്ത്രിയും ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ ഡല്‍ഹിയില്‍ റോഡപകടത്തില്‍ മരിച്ചത് സംബന്ധിച്ച അന്വേഷണം സി ബി ഐ ഏറ്റെടുത്തു. ഡല്‍ഹി പോലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ ഉടനെയാണ് 64 കാരനായ മുണ്ടെ റോഡപകടത്തില്‍ പെട്ടത്. അപകടം സംബന്ധിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് ബി ജെ പിയിലേതടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ഏറെ ജനപ്രിയനായ പിന്നാക്ക വര്‍ഗ നേതാവായ മുണ്ടെ, ഈ മാസം മൂന്നിന് കാലത്ത് ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ മറ്റൊരു കാര്‍, സിഗ്നല്‍ ലൈറ്റ് വകവെക്കാതെ കുതിച്ചുവന്ന് മുണ്ടെയുടെ കാറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിലെ നടുക്കത്തെ തുടര്‍ന്നുള്ള മസ്തിഷ്‌ക രക്തസ്രാവവും കരള്‍ ഉള്‍പ്പെടെ ആന്തരാവയവങ്ങള്‍ക്കേറ്റ പരുക്കുമാണ് മരണത്തിന് കാരണമായത്. മുണ്ടെയുടെ കാറില്‍ വന്നിടിച്ച കാറിന്റെ ഡ്രൈവര്‍ ഗുര്‍വിന്ദര്‍ സിംഗിനെതിരെ(32) പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest