Connect with us

National

ഇറാഖിലെ ഇന്ത്യക്കൂരുടെ മടക്കം ഉടന്‍ സാധ്യമാകില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി

Published

|

Last Updated

ന്യൂഡല്‍ഹി: സൈന്യവും സുന്നി വിമതരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ഇറാഖില്‍ നിന്നും ഇന്ത്യക്കാരുടെ മടക്കം ഉടന്‍ സാധ്യമാകില്ലെന്ന് ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ എ അജയകുമാര്‍. ഇറാഖിലെ മലയാളി നഴ്‌സുമാരെല്ലാം സുരക്ഷിതരാണ്. നിലവിലുള്ള സ്ഥലങ്ങളില്‍ തുടരുന്നതാണ് സുരക്ഷിതമായ മാര്‍ഗ്ഗം. റെഡ്‌ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും അംബാസിഡര്‍ പറഞ്ഞു.

അതിനിടെ ഇന്ത്യക്കാര്‍ ഇറാഖിലേക്ക് പോകുന്നതിന് വിദേശകാര്യ മന്ത്രാലയം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ഇനിയുമൊരു നിര്‍ദേശം ലഭിക്കുന്നതുവരെ ഇറാഖിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

Latest