Connect with us

International

സൈന്യത്തെ അയച്ച് ഇറാഖിനെ സഹായിക്കില്ല: ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: ഇറാഖ് സര്‍ക്കാറിനെ സഹായിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍. വിമതരുമായി സൈന്യം കടുത്ത പോരാട്ടം നടത്തുന്നതിനിടെയിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സഹായം വാഗ്ദാനം ചെയ്തത്. എന്നാല്‍ സൈന്യത്തെ ഇറാഖിലേക്ക് അയക്കുന്ന രീതിയിലല്ല സഹായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖില്‍ തീവ്രവാദികള്‍ മൂസ്വിലും തിക്‌രീത്തും പിടച്ചടക്കി തലസ്ഥാനമായ ബഗ്ദാദിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇറാഖിലെ ശിയാ നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് സഹായവാഗ്ദാനത്തിന് പിന്നിലെന്ന് കരുതുന്നുണ്ട്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാണ് ശിയാ വിഭാഗം ഇറാഖിന്റെ അധികാരം കൈയേറിയത്. ഇതോടെ ന്യനപക്ഷമായ സുന്നി വിഭാഗം സര്‍ക്കാറിനെതിരെ പോരാട്ടവുമായി രംഗത്തെത്തുകയായിരുന്നു. സിറിയയില്‍ ബശര്‍ അല്‍ അസദിന്റെ സര്‍ക്കാറിനെതിരെ പോരാടുന്ന വിമതരുമായി ബന്ധമുള്ളവരാണ് ഇവിടെത്തെ സുന്നി പോരാളികളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് ഏത് വിധത്തിലുള്ള സഹായം ആവശ്യപ്പെട്ടാലും പരിഗണിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇറാന്‍ സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ് വിജയ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു വാര്‍ത്താ സമ്മേളനം. ഇറാഖ് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest