Connect with us

National

രാജ്യ താല്‍പര്യത്തിന് കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുന്ന് പ്രധാനമന്ത്രി

Published

|

Last Updated

ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം കടുത്ത തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. ഇത് കാരണം ജനങ്ങള്‍ക്ക് തന്നോടുള്ള സ്‌നേഹത്തില്‍ ഭാവിയില്‍ കുറവ് വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. പനാജിയില്‍ ബി ജെ പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക ഉത്തേജന നടപടികളിലൂടെ സമ്പദ്ഘടന ശക്തിപ്പെടുത്തിയാല്‍ മാത്രമേ വികസനം സാധ്യമാവുകയുള്ളൂ. മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്ത് സാമ്പത്തിക സ്ഥിരത സൃഷ്ടിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Latest